ശനിയാഴ്ച ശിലാസ്ഥാപനം നടക്കുന്ന തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ പുതിയ കേന്ദ്രത്തിന്റെ മാതൃക
ബംഗളൂരു: ബി.ടി.എം-മടിവാള മേഖലയിൽ സ്ഥിതിചെയ്യുന്ന തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ സ്വന്തം കെട്ടിടം എന്ന സ്വപ്നച്ചുവടിലേക്ക്. പ്രാർഥന ഹാൾ, മദ്റസ, മലയാളം- കന്നട- ഉർദു ഭാഷ പഠന കേന്ദ്രം, കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഘടകങ്ങൾ, മറ്റു ഓഫിസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെട്ട ആധുനിക മത-ഭൗതിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമം ശനിയാഴ്ച നടക്കും.
വൈകീട്ട് അഞ്ചിന് ബംഗളൂരു ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ മതപണ്ഡിതരും സാമൂഹിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. മുഖ്യ അതിഥികളായി കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി രാമലിംഗ റെഡ്ഡി, എം.എം.എ പ്രസിഡന്റ് എൻ.എ മുഹമ്മദ്, ബി.ഡി.എ ചെയർമാൻ എൻ.എ ഹാരിസ് എം.എൽ.എ, സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എം.ടി ഉസ്താദ്, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, പ്രമുഖ പ്രഭാഷകൻ സിറാജുദ്ദീൻ ഖാസിമി പത്തനാപുരം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ബി.ടി.എം-മടിവാള മേഖലയിലെ മഹല്ല് നിവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ് തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ. 13 വർഷമായി വാടക കെട്ടിടത്തിന്റെ മേൽക്കൂരയിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന സംവിധാനം ഒരു വർഷത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറുകയാണ് ഭാരവാഹികൾ ലക്ഷ്യമിടുന്നത്. 6000 ചതുരശ്ര അടിയിൽ നാലുനിലയിലായാണ് കെട്ടിടം നിർമിക്കുകയെന്ന് പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മറ്റു ഭാരവാഹികളായ റിയാസ് മടിവാള, ടി.പി. ഫൈസൽ, താഹിർ മിസ്ബാഹി, സാദിഖ് ബി.ടി.എം, കെ. ഷമീർ, ഇർഷാദ് മൈത്രി, അബ്ദുൽ ലത്തീഫ്, സിറാജ് ഹാജി, സൈഫുദ്ദീൻ, നാദിർഷ, സി.എ. സലീം, നജീബ് മടിവാള, ഷബീർ മടിവാള, ദാവൂദ്, സി.എം. റഫീഖ്, അസീബ് മടിവാള, നാഷിർ എക്സ്പ്രസ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.