ബംഗളൂരു: മലയാളികളായ പ്രവാസി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നതിൽ ‘മാധ്യമം’ മാതൃകയാണെന്നും പ്രവാസി ശബ്ദങ്ങളെ പ്രതിധ്വനിപ്പിക്കുന്നതിലും മലയാളി സംഘടനകളുടെ സാംസ്കാരികവും സാമൂഹികവുമായ ചലനങ്ങൾക്ക് കൃത്യമായ ഇടംനൽകുകയും ചെയ്യുന്നതിൽ ‘മാധ്യമം’ ഒരു ചുവട് മുന്നിലാണെന്നും തനിമ കലാ സാഹിത്യവേദി ബംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നരക്ക് സംഘടിപ്പിച്ച യാത്രയയപ്പ് യോഗം അഭിപ്രായപ്പെട്ടു. കേരള സർക്കാറിന്റെ കീഴിൽ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മലയാളം മിഷനെ ബംഗളൂരുവിൽ മുഖ്യധാര മാധ്യമങ്ങളിൽ മുഖ്യ ഇടം നൽകുന്നതിലേക്ക് വഴിതെളിച്ചതും ‘മാധ്യമം’ ആയിരുന്നെന്ന് യോഗം ചൂണ്ടിക്കാട്ടി.
ബാംഗ്ലൂർ ഹിറ സെന്ററിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് അധ്യക്ഷതവഹിച്ചു. സാംസ്കാരിക പ്രവർത്തകൻ ആർ.വി. ആചാരി, ബാംഗ്ലൂർ കേരള സമാജം സെക്രട്ടറി റെജികുമാർ, റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, എഴുത്തുകാരൻ കെ.ആർ. കിഷോർ, തിപ്പസാന്ദ്ര ഫ്രന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. പ്രദീപ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കൽ, കോൾസ് പാർക്ക് മസ്ജിദുറഹ്മ ഖത്തീബ് കെ.വി. ഖാലിദ്, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസ്സൻ പൊന്നൻ, ഹിറ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഹസൻ കോയ, ബാംഗ്ലൂർ മർച്ചന്റ്സ് അസോസിയേഷൻ മീഡിയ കൺവീനർ സി.ടി. മഹ്മൂദ്, ഇസ്ലാമിക് ഗൈഡൻസ് സെന്റർ മീഡിയ കൺവീനർ നിസാം കെ. നസീർ, സലാം വെബ്സൈറ്റ്, അഡ്വ. റഹ്മാൻ ഇരിക്കൂർ, ഷാഹിന ലത്തീഫ്, അബ്ദുല്ല ഇൻഫിനിറ്റി, ഷിനാദ് പാറപ്പുറത്ത്, അമീൻ കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് കുനിങ്ങാട് പരിപാടി നിയന്ത്രിച്ചു. എ.എ. മജീദ് സ്വാഗതവും എൻ. ഷംലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.