ശിവമൊഗ്ഗയിലെ പുതിയ വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനം പരീക്ഷണ പറക്കലിൽ
ബംഗളൂരു: ശിവമൊഗ്ഗയിലെ പുതിയ വിമാനത്താവളത്തിൽ പരീക്ഷണപറക്കൽ വിജയകരം. ചൊവ്വാഴ്ചയാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനം പരീക്ഷണപറക്കൽ നടത്തിയത്. ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. അന്ന് രാവിലെ 11.15നാണ് പ്രധാനമന്ത്രിയുടെ വിമാനം എത്തുക. കാച്ചിൻക്കട്ടയിലാണ് വിമാനത്താവളമുള്ളത്. ശിവമൊഗ്ഗ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് 12 കിലോമീറ്ററും റെയിൽവേ സ്റ്റേഷനിൽനിന്ന് 14 കിലോമീറ്ററുമാണ് ദൂരം. വിമാന സർവിസ് തുടങ്ങാനുള്ള അനുമതി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ നൽകിയതായി ശിവമൊഗ്ഗ എം.പി ബി.വൈ.രാഘവേന്ദ്ര പറഞ്ഞു. പരീക്ഷണ പറക്കൽ കുറച്ചുദിവസം തുടരും. ഉദ്ഘാടനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ല ഭരണകൂടം. വികസനപദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും. ചടങ്ങിനുശേഷം അദ്ദേഹം ബെളഗാവിയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.