മഹിള കോൺഗ്രസ് പരാതി നൽകുന്നു
മംഗളൂരു: ബി.ജെ.പി യുവമോർച്ച നേതാവും അധ്യാപകനുമായ മുതുലുപടിയിലെ സുഹാസ് ഷെട്ടി സ്വന്തം കോളജിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന വിവാദ ഓഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഇതേത്തുടർന്ന് കർശന നടപടി ആവശ്യപ്പെട്ട് മഹിള കോൺഗ്രസും നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യയും (എൻ.എസ്.യു.ഐ) ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് വെവ്വേറെ പരാതികൾ നൽകി.
എൻ.എസ്.യു ഐ പരാതി നൽകുന്നു
പ്രചരിക്കുന്ന ഓഡിയോയിൽ സുഹാസ് ഷെട്ടി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തന്നോടൊപ്പം വരാൻ നിർബന്ധിക്കുന്നതും അനുചിതമായ ഭാഷ ഉപയോഗിക്കുന്നതും കേൾക്കുന്നുണ്ട്. ഷെട്ടിക്കെതിരെ ഇത്തരം മോശം പെരുമാറ്റം ആരോപിക്കപ്പെടുന്നത് ഇതാദ്യമല്ലെന്ന് പറയുന്നു. ഒരു വിദ്യാർഥിക്കെതിരെ സമാനമായ ലൈംഗിക പീഡന ആരോപണം നേരിട്ടതിനെത്തുടർന്ന് മറ്റൊരു കോളജിലെ അധ്യാപക സ്ഥാനത്ത്നിന്ന് അദ്ദേഹത്തെ മുമ്പ് പുറത്താക്കിയിരുന്നു.
ഉടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്ന് സംഘടനകൾ പൊലീസിനോട് ആവശ്യപ്പെട്ടു. മഹിള കോൺഗ്രസ് നേതാക്കളായ ഭാനു ഭാസ്കർ പൂജാരി, റീന ജൂലിയറ്റ്, മുനിസിപ്പൽ കൗൺസിലർ പ്രതിമ റാണെ, പ്രഭാ കിഷോർ, റഹ്മത്ത്, സുനിത ഷെട്ടി, ആശാ ബെയ്ലൂർ, ശോഭ പ്രസാദ്, ശോഭ റാണെ, രാജേശ്വരി സനുരു, ചരിത്ര, പ്രസിഡന്റ് ഗുരുദീപ് നിറ്റെ, ഉദിത് ഷെട്ടിഗർ, ഭാരവാഹികളായ സംസ്കൃതം എൻ.ആർ, ഇവാൻസ്, നിതീഷ്, സുനിൽ ഭണ്ഡാരി എന്നിവരും എൻ.എസ്.യു.ഐ നേതാക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.