ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ദാസറഹള്ളി കരയോഗത്തിന്റെ സിൽവർ ജൂബിലി ആഘോഷം ‘സ്വരരാഗ സംഗമം’ ഞായറാഴ്ച നടക്കും. ഷട്ടിഹള്ളി ഡി.ആർ.എൽ.എസ് പാലസിൽ നടക്കുന്ന ആഘോഷത്തിൽ ദാസറഹള്ളി എം.എൽ.എ എസ്. മുനിരാജു വിശിഷ്ടാതിഥിയാവും.
ചെയർമാൻ ആർ. മനോഹരക്കുറുപ്പ് അധ്യക്ഷത വഹിക്കും. രാജേഷ് നയിക്കുന്ന കോമഡി ഷോ, ദുർഗാ വിശ്വനാഥ്, ബൽറാം, ദിശ പ്രകാശ്, ശ്രീഹരി, അനഘ എന്നിവർ നയിക്കുന്ന ഗാനമേള, വൈഷ്ണവി നാട്യശാല അവതരിപ്പിക്കുന്ന ബാലെ എന്നിവ അരങ്ങേറും. മെഗാ പൂക്കള മത്സരവും ഓണസദ്യയും ഉണ്ടായിരിക്കും. ഫോൺ: 8590608751.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.