മ​ഴ​ക്കു​റ​വ് അ​തി​ജീ​വി​ച്ച് മം​ഗ​ളൂ​രു​വി​ൽ നെ​ൽ​കൃ​ഷി

മം​ഗ​ളൂ​രു: മ​ഴ​ക്കു​റ​വ് അ​തി​ജീ​വി​ച്ച് ദ​ക്ഷി​ണ ക​ന്ന​ട​യി​ൽ നെ​ൽ​കൃ​ഷി.​ജി​ല്ല​യി​ൽ മൊ​ത്ത​മു​ള്ള 10,000 ഹെ​ക്ട​ർ പാ​ട​ങ്ങ​ളി​ൽ 7976 ഹെ​ക്ട​റി​ൽ നെ​ൽ​കൃ​ഷി പൂ​ർ​ത്തി​യാ​യി. മം​ഗ​ളൂ​രു ഉ​പ​വി​ഭാ​ഗ​ത്തി​ൽ 5960 ഹെ​ക്ട​ർ ല​ക്ഷ്യ വി​സ്തൃ​തി​യി​ൽ 5693 ഹെ​ക്ട​റി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. മം​ഗ​ളൂ​രു1540 ഹെ​ക്ട​ർ ല​ക്ഷ്യ​മി​ട്ട​തി​ൽ 1,500 ഹെ​ക്ട​ർ, മൂ​ഡ്ബി​ദ്രി​യി​ൽ 1790 ഹെ​ക്ട​റി​ൽ 1648, മു​ൾ​ക്കി​യി​ൽ 1740ൽ 1696, ​ഉ​ള്ളാ​ളി​ൽ 890ൽ 849, ​ബ​ണ്ട്വാ​ൾ 1600ൽ 1506 ​എ​ന്നി​ങ്ങി​നെ​യാ​ണ് താ​ലൂ​ക്ക് തി​രി​ച്ചു​ള്ള പു​രോ​ഗ​തി ക​ണ​ക്ക്. ശേ​ഷി​ക്കു​ന്ന താ​ലൂ​ക്കു​ക​ളി​ൽ പു​രോ​ഗ​മ​നം മ​ന്ദ​ഗ​തി​യി​ലാ​ണ്. ബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ 1740 ഹെ​ക്ട​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്നി​ട​ത്ത് 428 ഹെ​ക്ട​റി​ൽ മാ​ത്ര​മേ ന​ടീ​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. പു​ത്തൂ​രി​ൽ 245 ഹെ​ക്ട​റി​ൽ ന​ടീ​ൽ 124 ഹെ​ക്ട​റി​ലും ക​ട​ബ​യി​ൽ 205 ഹെ​ക്ട​റി​ൽ ന​ടീ​ൽ 97 ഹെ​ക്ട​റി​ലും സു​ള്ള്യ​യി​ൽ 250 ഹെ​ക്ട​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്നി​ട​ത്ത് 128 ഹെ​ക്ട​റി​ലും മാ​ത്ര​മാ​ണ് ന​ടീ​ൽ പൂ​ർ​ത്തി​യാ​യ​ത്.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മ​ഴ വൈ​കി​യ​തും കു​റ​വാ​യ​തും ന​ടീ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ച​താ​യി ക​ർ​ഷ​ക​രും കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​ഞ്ഞു .സാ​ധാ​ര​ണ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ മെ​യ് മാ​സ​ത്തി​ൽ കാ​ല​വ​ർ​ഷ പൂ​ർ​വ മ​ഴ ല​ഭി​ക്കാ​റു​ണ്ട്. ഇ​ത് സീ​സ​ണി​ലെ ആ​ദ്യ നെ​ൽ​കൃ​ഷി​ക്കാ​യി ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ വ​യ​ലു​ക​ൾ ഒ​രു​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​വ​ർ​ഷം കാ​ല​വ​ർ​ഷ​ത്തി​ന് മു​മ്പു​ള്ള മ​ഴ യ​ഥാ​സ​മ​യം ല​ഭി​ച്ചി​ല്ല. ഇ​ത് പാ​ട​ശേ​ഖ​ര ത​യ്യാ​റെ​ടു​പ്പി​നും ത​ൽ​ഫ​ല​മാ​യി പ​റി​ച്ചു​ന​ട​ലി​നും കാ​ല​താ​മ​സം വ​രു​ത്തി. മ​ഴ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം നെ​ൽ​കൃ​ഷി വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​താ​യി ബെ​ൽ​ത്ത​ങ്ങാ​ടി​യി​ലെ ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ലു​ട​നീ​ള​മു​ള്ള ക​ർ​ഷ​ക​ർ നേ​രി​ട്ട് വി​ത​ക്കു​ന്ന​തും യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ​യു​ള്ള നെ​ൽ​ച്ചെ​ടി​ക​ൾ പ​റി​ച്ചു​ന​ടു​ന്ന​തും ഒ​രു​പോ​ലെ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് കൃ​ഷി വ​കു​പ്പ് ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ ഹൊ​ന്ന​പ്പ ഗൗ​ഡ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ നെ​ൽ​ക​ർ​ഷ​ക​ർ വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​ൽ വ​ലി​യ താ​ൽ​പ്പ​ര്യം കാ​ണി​ച്ചി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ബീ​മ യോ​ജ​ന (പി​എം​എ​ഫ്ബി​വൈ) പ്ര​കാ​രം ഇ​തു​വ​രെ വ​ള​രെ കു​റ​ച്ച് ക​ർ​ഷ​ക​ർ മാ​ത്ര​മേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ളൂ. 

Tags:    
News Summary - Surviving heavy rain and farming rice in Mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.