ഡി.കെ. ശിവകുമാർ

കാവേരി നദീജലം: കർഷകതാൽപര്യം സംരക്ഷിക്കും -കർണാടക മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിൽ കാവേരി നദീജലം പങ്കിടൽ തർക്കം രൂക്ഷം. ആഗസ്റ്റ് 12 രാവിലെ മുതൽ അടുത്ത 15 ദിവസത്തേക്ക് തമിഴ്‌നാടിന് 12,000 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കാനുള്ള സി.ഡബ്ല്യു.ആർ.സിയുടെ ശിപാർശ സി.ഡബ്ല്യു.എം.എ ശരിവച്ചു. സംസ്ഥാനത്തെ കർഷകരെ സംരക്ഷിക്കാനും കോടതി ഉത്തരവുകൾ പാലിക്കാനും സംസ്ഥാന സർക്കാറിന് കടമയുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർക്കാർ തീരുമാനമെടുക്കുമെന്നും കാവേരി മേഖലയിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു.

തമിഴ്നാടിന് അനുകൂലമായി കാവേരി നദീജലം വിട്ടുകൊടുക്കാന്‍ ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ കർഷക താൽപര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ കർഷകരെ സംരക്ഷിക്കേണ്ട കടമ എനിക്കുണ്ട്. അതോടൊപ്പം കോടതി ഉത്തരവുകൾ പാലിക്കുകയും വേണം. ജലസേചന മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും വിഷയം ചർച്ച ചെയ്യുമെന്ന് ശിവകുമാർ പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുന്നതുൾപ്പെടെ എല്ലാ നിയമപരമായ മാര്‍ഗങ്ങളും സംസ്ഥാനം പരിശോധിച്ചുവരികയാണെന്ന് കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത പറഞ്ഞു.

നിയമപരമായി സമീപിക്കുന്നതിന് മുമ്പ് സംസ്ഥാനം ഉത്തരവിന്‍റെ വിവിധ വശങ്ങൾ സമഗ്രമായി പരിശോധിക്കും. എന്ത് നടപടി സ്വീകരിക്കാം, സംസ്ഥാനത്തിന് എങ്ങനെ നീതി ഉറപ്പാക്കാം എന്നിവ സംബന്ധിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Cauvery river water: Will protect agricultural interests - Karnataka Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.