ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ ജി.​ പ​ര​മേ​ശ്വ​ര മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ൽ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു സ​മീ​പം 

സു​ഹാ​സ് വ​ധം വാ​ട​ക​ക്കൊ​ല; എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: ഗു​ണ്ടാ സം​ഘ​ത്ത​ല​വ​ൻ സു​ഹാ​സ് ഷെ​ട്ടി(30) വ​ധ​ക്കേ​സി​ൽ എ​ട്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി.​പ​ര​മേ​ശ്വ​ര ശ​നി​യാ​ഴ്ച മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ശാ​ന്തി​ഗു​ഡ്ഡെ സ്വ​ദേ​ശി​യും ഡ്രൈ​വ​റു​മാ​യ അ​ബ്ദു​ൽ സ​ഫ്‌​വാ​ൻ (29), മേ​സ​ൺ ജോ​ലി​ക്കാ​ര​നാ​യ ശാ​ന്തി​ഗു​ഡ്ഡെ സ്വ​ദേ​ശി നി​യാ​സ് (28), സൗ​ദി അ​റേ​ബ്യ​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന കെ​ഞ്ചാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ​മി​ൽ (32), ബം​ഗ​ളൂ​രു​വി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന കു​ർ​സു​ഗു​ഡ്ഡെ സ്വ​ദേ​ശി ക​ല​ന്ത​ർ ഷാ​ഫി (31), ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ ക​ലാ​സ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (19), ഷാ​മി​യാ​ന (ടെ​ന്റ്) ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ ക​ലാ​സ സ്വ​ദേ​ശി നാ​ഗ​രാ​ജ് (20), സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ജോ​ക്ക​ട്ടെ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​സ്വാ​ൻ (28), ഫാ​സി​ലി​ന്റെ സ​ഹോ​ദ​ര​ൻ ആ​ദി​ൽ മ​ഹ​റൂ​ഫ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്നും ഇ​പ്പോ​ൾ ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കൊ​ല​പാ​ത​കം എ​ട്ട് പേ​ര​ട​ങ്ങു​ന്ന സം​ഘം മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി​യ​താ​ണെ​ന്ന് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. മേ​യ് ഒ​ന്നി​ന് സു​ഹാ​സ് ഷെ​ട്ടി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.

പ്ര​തി​ക​ൾ സ്വി​ഫ്റ്റ് കാ​റി​ലും ബൊ​ലേ​റോ പി​ക്ക​പ് ട്ര​ക്കി​ലു​മാ​ണ് എ​ത്തി​യ​ത്. ഷെ​ട്ടി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി.

2023ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹാ​സ് ഷെ​ട്ടി​യി​ൽ​നി​ന്ന് പ്ര​തി​കാ​ര ആ​ക്ര​മ​ണം ഉ​ണ്ടാ​വാ​മെ​ന്ന് ഭ​യ​പ്പെ​ട്ട അ​ബ്ദു​ൽ സ​ഫ്‌​വാ​നാ​ണ് ഗൂ​ഢാ​ലോ​ച​ന​ക്ക് തു​ട​ക്ക​മി​ട്ട​ത്. മ​റ്റ് ര​ണ്ട് പ്ര​തി​ക​ളു​മാ​യി അ​ദ്ദേ​ഹം ത​ന്റെ ആ​ശ​ങ്ക​ക​ൾ പ​ങ്കു​വെ​ച്ചു.

അ​വ​ർ ഒ​രു​മി​ച്ച് 2022ൽ ​സൂ​റ​ത്ത്ക​ലി​ൽ കൊ​ല്ല​പ്പെ​ട്ട കാ​ട്ടി​പ്പ​ള്ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ലി​ന്റെ സ​ഹോ​ദ​ര​ൻ ആ​ദി​ൽ മ​ഹ​റൂ​ഫി​നെ സ​മീ​പി​ച്ചു. അ​യാ​ൾ​ക്ക് സ​ഫ്‌​വാ​നു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ത്താ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ​ക്ക് ക​രാ​ർ ഉ​ണ്ടാ​ക്കി. മൂ​ന്ന് ല​ക്ഷം രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കി.

ഗൂ​ഢാ​ലോ​ച​ന പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ, ക​ലാ​ധ​ർ ഷാ​ഫി, റി​സ്വാ​ൻ, നി​യാ​സ് എ​ന്നി​വ​ർ പ​ങ്കു​ചേ​ർ​ന്നു. നി​യാ​സ് വ​ഴി ക​ലാ​സ​യി​ൽ നി​ന്നു​ള്ള ര​ഞ്ജി​ത്ത്, നാ​ഗ​രാ​ജ് എ​ന്നി​വ​രെ​ക്കൂ​ടി പ​ദ്ധ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. നാ​ഗ​രാ​ജും ര​ഞ്ജി​ത്തും സ​ഫ്‌​വാ​ന്റെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്നു.

നി​യാ​സു​മാ​യി ന​ല്ല പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ൾ മു​മ്പ് ര​ണ്ടു​ത​വ​ണ സു​ഹാ​സ് ഷെ​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി-​അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ് ഫാ​സി​ലി​ന്റെ കൊ​ല​പാ​ത​ക​ത്തി​നു​ള്ള പ്ര​തി​കാ​ര​മാ​ണോ കൊ​ല​പാ​ത​കം എ​ന്ന ചോ​ദ്യ​ത്തി​ന് ‘‘സ​ഫ്‌​വാ​ന്റെ​യും ആ​ദി​ൽ മ​ഹ​റൂ​ഫി​ന്റെ​യും ഉ​ദ്ദേ​ശ്യ​ങ്ങ​ൾ പൊ​രു​ത്ത​പ്പെ​ട്ടു’’ എ​ന്ന് ക​മീ​ഷ​ണ​ർ മ​റു​പ​ടി ന​ൽ​കി. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പു​റ​ത്തു​വ​ന്ന വൈ​റ​ൽ വി​ഡി​യോ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വ്യ​ക്ത​മാ​ക്കി ക​മീ​ഷ​ണ​ർ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു: ‘‘വി​ഡി​യോ​യി​ൽ കാ​ണു​ന്ന ബു​ർ​ഖ ധ​രി​ച്ച ര​ണ്ട് സ്ത്രീ​ക​ൾ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ്. അ​വ​ർ ബ​ജ്‌​പെ​യി​ൽ എ​ത്തി​യി​രു​ന്നു, അ​വ​രെ​യും ചോ​ദ്യം ചെ​യ്യും’’.

തീരജില്ലകളിൽ വർഗീയ വിരുദ്ധ കർമസേന രൂപവത്കരിക്കും

അഷ്റഫ്, സുഹാസ് വധ പശ്ചാത്തലത്തിൽ മന്ത്രിതല യോഗ തീരുമാനം

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ സമാധാനം നിലനിർത്തുന്നതിനും അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുമായി വർഗീയ വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാൻ തീരുമാനം. ശനിയാഴ്ച മംഗളൂരുവിൽ ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ആർ. ഹിതേന്ദ്ര, ഇരുജില്ലകളിലേയും മുതിർന്ന പൊലീസ് ഓഫിസർമാർ എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

മലയാളിയായ അഷറഫിനെ സംഘ്പരിവാർ എന്ന് ആരോപിക്കപ്പെടുന്ന ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം, ഗുണ്ടാ തലവനും ബജ്റംഗ്ദൾ -വി.എച്ച്.പി പ്രവർത്തകനുമായ സുഹാസ് ഷെട്ടി വധം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

ആന്റി നക്സൽ ഫോഴ്‌സിന്റെ മാതൃകയിലായിരിക്കും ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കുകയെന്നും ആഴ്ചകൾക്കുള്ളിൽ ഇത് സ്ഥാപിക്കുമെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനക്കാർക്കും പിന്തുണക്കുന്നവർക്കും ഉൾപ്പെടെ വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കാൻ ഈ സേനക്ക് പൂർണ നിയമപരമായ അധികാരങ്ങൾ നൽകും.

വർഗീയ അക്രമത്തിൽ ഏർപ്പെടുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഏതൊരാൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ ടാസ്‌ക് ഫോഴ്‌സിന് വ്യക്തമായ അധികാരമുണ്ടായിരിക്കും. നിയമപ്രകാരമുള്ള എല്ലാ അധികാരങ്ങളും അവർക്കായിരിക്കും-മന്ത്രി പറഞ്ഞു.

പ്രകോപനപരമായ പ്രസംഗങ്ങളോ പ്രകോപനപരമായ പ്രസ്താവനകളോ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡോ. ​​പരമേശ്വര കൂട്ടിച്ചേർത്തു. ഇത്തരം ഘടകങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടും. സംസ്ഥാനത്ത് നിലവിൽ നക്സൽ സാന്നിധ്യം ഇല്ലാത്തതിനാൽ, നക്സൽ വിരുദ്ധ സേനയുടെ എണ്ണം ക്രമേണ കുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Suhas murder case: Eight arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.