ബംഗളൂരു: കരിമ്പിന് താങ്ങുവില ആവശ്യപ്പെട്ട് മുധോൾ താലൂക്കിലെ കർഷകർ ബുധനാഴ്ച രാവിലെമുതൽ റോഡ് ഉപരോധിച്ചു. സർക്കാർ 3300 രൂപ വാഗ്ദാനം ചെയ്തുവെങ്കിലും ടണ്ണിന് 3500 രൂപ താങ്ങുവിലയാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഡെപ്യൂട്ടി കമീഷണർ സംഗപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പരാജയപ്പെട്ടതിനെത്തുടർന്ന് കർഷകർ ഷിരോള, മാന്തുരു, യഹദള്ളി തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് ഉപരോധിച്ചു. ഷിരോളക്ക് സമീപം റോഡിൽ തീയിട്ടു. സർക്കാർ തങ്ങളുടെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.