Posted On
date_range Updated On
date_range ബൈക്ക് ടാക്സി നിരോധനം;ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തെഴുതി
ബംഗളൂരു: ബൈക്ക് ടാക്സികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
പൊതുജന സുരക്ഷയെക്കുറിച്ചും റോഡപകടങ്ങൾ വർധിക്കുന്നതിനെക്കുറിച്ചുമുള്ള ആശങ്ക ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. ബൈക്ക് ടാക്സികള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.