എസ്.എസ്.എഫ് ബംഗളൂരു ജില്ല വാർഷിക കൗൺസിൽ സമാപിച്ചു

ബംഗളൂരു: കർണാടക സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്)ബംഗളൂരു ജില്ല വാർഷിക കൗൺസിൽ ആർ.ടി. നഗറിലെ ജില്ല ഓഫിസിൽ നടന്നു.

ജില്ല പ്രസിഡന്‍റ് ഫാറൂഖ് അമാനി അധ്യക്ഷത വഹിച്ചു. അബൂബക്കർ അഹ്‌സനിയുടെ ദുആയോടെ ആരംഭിച്ച പരിപാടി കെ.എം.ജെ ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ സഅദി കിന്യ ഉദ്ഘാടനം ചെയ്തു. കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്‍റ് അനസ് സിദ്ദീഖി ക്ലാസിന് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി നിരീക്ഷകനായി എത്തിയ സ്വബാഹ് സഖാഫി കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. ജില്ല കാബിനറ്റ് സെക്രട്ടറി ഹൈദർ ഇലക്ട്രോണിക് സിറ്റി വാർഷിക റിപ്പോർട്ടും ട്രഷറർ മുഷ്താഖ് അഹമ്മദ് കണക്കും അവതരിപ്പിച്ചു.

റസൂൽ സി.സി (സി.സി വിഭാഗം), അബ്ദുൽ വാജിദ് അംജദി (റെയിൻബോ), സുഹൈൽ ഖുതുബി(ക്യു.ഡി), ശംസുദ്ദീൻ ജെ.പി. നഗർ (മീഡിയ), ഹബീബ് സഖാഫി (ദഅ്‌വ), നിസാർ ഖാദിരി (കാമ്പസ്), ശംസു ഗാഞ്ചാൽ (വെഫി), നൗഷാദ് (പബ്ലിക്കേഷൻ) എന്നിവര്‍ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മിസ്ഹബ് ഹൈദ്രോസി തങ്ങൾ, സംസ്ഥാന റെയിൻബോ സെക്രട്ടറി ശിഹാബ് മടിവാള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സി.സി. സെക്രട്ടറി റസൂൽ സ്വാഗതവും വെഫി സെക്രട്ടറി ശംസു ഗാഞ്ചാൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - SSF Bengaluru District Annual Council concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.