ശ്രീനിവാസ് പ്രസാദ്
ബംഗളൂരു: ബി.ജെ.പിയുടെ മുതിർന്ന നേതാവ് വി. ശ്രീനിവാസ് പ്രസാദ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ആറു തവണ എം.പിയും രണ്ടു തവണ എം.എൽ.എയുമായ അദ്ദേഹത്തിന് ഇത്തവണ ചാമരാജ് നഗർ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിത്വം അനുവദിച്ചിരുന്നില്ല. 1974ലാണ് ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
ജനതാപാർട്ടി, ഇന്ദിര കോൺഗ്രസ്, സമത പാർട്ടി, ജെ.ഡി-യു, ജെ.ഡി-എസ്, കോൺഗ്രസ് പാർട്ടികളിലൂടെ കടന്നുവന്ന് ബി.ജെ.പിയിലെത്തി. കഴിഞ്ഞ സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിയായിരുന്നു. 1999ൽ കേന്ദ്രത്തിൽ വാജ്പേയി സർക്കാറിൽ ഭക്ഷ്യമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.