ബംഗളൂരു: മൈസൂരു ദസറ തിരക്ക് കണക്കിലെടുത്ത് ഒക്ടോബർ 20 മുതൽ 25 വരെ ബംഗളൂരു-മൈസൂരു റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ ഓടും. മൈസൂരു-കെ.എസ്.ആർ ബംഗളൂരു സ്പെഷൽ (06279) രാത്രി 11.15ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് പുലർച്ച 2.30ന് ബംഗളൂരുവിലെത്തും. കെ.എസ്.ആർ ബംഗളൂരു-മൈസൂരു സ്പെഷൽ (06280) പുലർച്ച മൂന്നിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് 6.15ന് മൈസൂരുവിലെത്തും.
മൈസൂരു-കെ.എസ്.ആർ ബംഗളൂരു സ്പെഷൽ (06597) മൈസൂരുവിൽനിന്ന് ഉച്ചക്ക് 12.15ന് പുറപ്പെടും. വൈകീട്ട് 3.30ന് ബംഗളൂരുവിലെത്തും. കെ.എസ്.ആർ ബംഗളൂരു-മൈസൂരു സ്പെഷൽ (06598) വൈകീട്ട് 3.45ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 7.20ന് മൈസൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.