മുംബൈ: മുസ്‍ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും ജി.എം. ബനാത്ത് വാല സെന്റർ ഫോർ ഹ്യുമാനിറ്റി വർക്കിങ് ചെയർമാനുമായ സൈനുൽ ആബിദീന് മഹാരാഷ്ട്ര ഐ.കെ.എം.സി.സി സ്വീകരണം നൽകി. ഞായറാഴ്ച നഗരത്തിലെ മറാത്തി പത്രകാർ ഭവനിൽ നടന്ന സ്വീകരണ ചടങ്ങ് മുസ്‍ലിം ലീഗ് കേരള സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു.
ഐ.കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ കെ.എം.എ. റഹ്മാൻ മൊമെന്റോ നൽകി. അസീസ് മാണിയുർ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റഹ്മാൻ, ടി.കെ.സി. മുഹമ്മദലി ഹാജി, പി.എം. ഇഖ്ബാൽ, സൈനുദ്ദീൻ വി.കെ., ഇ എം മഹ്മൂദ്, എം.എ. ഖാലിദ്, മഷൂദ് മാണികോത്ത്, അൻസാർ സി.എം., സിദ്ദീഖ് പീ വി, ഷംനാസ് പോക്കർ, മുസ്തഫാ കുമ്പോൾ, നവാസ് പാലേരി എന്നിവർ സംസാരിച്ചു. മഹാരാഷ്ട്ര ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ സ്വാഗതവും സലീം അലിബാഗ് നന്ദിയും പറഞ്ഞു.
മുൻ എം.പി ജി.എം ബനാത്ത് വാലയുടെ സ്മരണാർത്ഥമാണ് ജി.എം. ബനാത്ത്‍വാല സെന്റർ ഫോർ ഹ്യുമാനിറ്റിക്ക് രൂപംനൽകിയത്. കേരളത്തിൽ നിന്നും അർബുദ ചികിത്സ തേടിയെത്തുന്നവർക്ക് താങ്ങാവുകയാണ് പ്രധാന ലക്ഷ്യം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സെന്റർ ചെയർമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.