കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും

ബംഗളൂരു: കർണാടക കന്നട സാഹിത്യലോകയുടെ ആഭിമുഖ്യത്തില്‍ നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നട കവിസമ്മേളനവും 251 കവികൾ രചിച്ച ബുദ്ധ-ബസവ- ഭീമ ബൃഹത് കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു. ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റും തൊദൽനുടി കന്നട മാസികയുടെ എഡിറ്ററുമായ ഡോ. സുഷമ ശങ്കറിന് കന്നട വികസന അതോറിറ്റിയുടെ മുൻ പ്രസിഡൻറ് സോമശേഖർ ‘ത്രികാലരത്ന പ്രശസ്തി’ പത്രം നൽകി ആദരിച്ചു.

പ്രജാകവി എസ്.ആർ. നാഗരാജിന്റെ നേതൃത്വത്തിൽ നടന്ന മഹാസമ്മേളനം ബസവണ്ണദേവ മഠത്തിലെ സിദ്ധലിംഗ സ്വാമിജി ഉദ്ഘാടനം ചെയ്തു. കർണാടക കന്നട സാഹിത്യ ലോക പ്രസിഡന്റ് ഹനുമന്തരായപ്പ, സെക്രട്ടറി ഡോ. ശിവലിംഗയ്യ, കേന്ദ്ര സാഹിത്യ അക്കാദമി പ്രശസ്തി പുരസ്കൃത ഡോക്ടർ എച്ച്. ലക്ഷ്മി നാരായണ സ്വാമി, കന്നട അധ്യയന വിഭാഗത്തിലെ ഡോ. വിജയകുമാർ എച്ച്. വിശ്വമാനവ എന്നിവര്‍ സംസാരിച്ചു.

കന്നട സാഹിത്യ ലോകത്തിലെ തെരഞ്ഞെടുത്ത കവികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പുതുവർഷ കലണ്ടർ- 2026 സിദ്ധലിംഗസ്വാമിജി പ്രകാശനം ചെയ്തു. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നും 251 കന്നട കവികൾ പങ്കെടുത്ത സമ്മേളനത്തിലെ ഏക മലയാളിയാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ ശങ്കർ.

Tags:    
News Summary - Poets' conference and poetry collection release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.