ക​മ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന പോ​ത്തു​ക​ളു​മാ​യി ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്യു​ന്നു.

നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ സ​മീ​പം 

നി​യ​മ​സ​ഭ സ്പീ​ക്ക​ർ സം​ഘാ​ട​ക​നാ​യി ക​മ്പ​ള; പ്ര​ശം​സി​ച്ച് മു​ഖ്യ​മ​ന്ത്രി

മം​ഗ​ളൂ​രു: തു​ളു​നാ​ടി​ന്റെ ഏ​കീ​കൃ​ത​വും മ​തേ​ത​ര​വു​മാ​യ പൈ​തൃ​ക കാ​യി​ക​മേ​ള​യാ​യ ക​മ്പ​ള​യെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ്ര​ശം​സി​ച്ചു. നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​രി​ങ്ങാ​ന​യി​ലെ ല​വ-​കു​ശ ജോ​ഡു​ക​രെ ക​മ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സാം​സ്‌​കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ക്കു​ന്ന​തി​ലും സൗ​ഹാ​ർ​ദം വ​ള​ർ​ത്തു​ന്ന​തി​ലും കാ​യി​ക​രം​ഗ​ത്തി​ന്റെ പ​ങ്ക് വ​ലു​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​ത്തെ​യാ​ണ് ക​മ്പ​ള പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. അ​ത് മ​ത​ത്തി​ന്റെ​യും ജാ​തി​യു​ടെ​യും ഭാ​ഷ​യു​ടെ​യും അ​തി​ർ​വ​ര​മ്പു​ക​ൾ മ​റി​ക​ട​ന്ന് ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്നു. ന​മ്മു​ടെ സ​ർ​ക്കാ​ർ ഐ​ക്യം വ​ള​ർ​ത്തു​ന്ന​തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ക​മ്പ​ള​ക്കെ​തി​രാ​യ സു​പ്രീം​കോ​ട​തി​യു​ടെ പ്രാ​രം​ഭ നി​രോ​ധ​നം മ​റി​ക​ട​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വ​ലി​യ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തു​ളു ര​ണ്ടാം ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഉ​ള്ളാ​ൾ താ​ലൂ​ക്കി​ലെ മ​ഞ്ഞ​നാ​ടി ഗ്രാ​മ​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മ​രി​ച്ച മൂ​ന്നു​പേ​രു​ടെ കു​ടും​ബ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര ചെ​ക്ക് ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി കൈ​മാ​റി. ഖ​ദീ​ജ​ത്തു​ൽ ഖു​ബ്ര, സ​ലൈ​ഖ മെ​ഹ്ദി, സ​ൽ​മ മാ​ജി​യ തു​ട​ങ്ങി ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം എ​ട്ടി​നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ് വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ച​ത്.

Tags:    
News Summary - Speaker of the Legislative Assembly became the organizer; Praised by the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.