ബംഗളൂരു: പ്രശസ്ത സാഹിത്യകാരൻ ശാന്തേശിവര ലിംഗണ്ണയ്യ ഭൈരപ്പയുടെ (91) അന്ത്യകർമങ്ങൾ പൂർണ സംസ്ഥാന ബഹുമതികളോടെ കുടുംബാംഗങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും ആരാധകരുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച ഉച്ച 12.30 ഓടെ മൈസൂരുവിലെ ചാമുണ്ഡി കുന്നിന്റെ താഴ്വരയിലുള്ള ശ്മശാനത്തിൽ നടന്നു. എം.എൽ.സി. കെ. ശിവകുമാർ, മനുഷ്യസ്നേഹി തേജസ്വിനി അനന്ത് കുമാർ, മൈസൂരു ഡി.സി. ജി. ലക്ഷ്മികാന്ത് റെഡ്ഡി എന്നിവർ പുഷ്പാർച്ചന നടത്തി.
ഇൻസ്പെക്ടർ ശിവാനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂന്ന് റൗണ്ട് ഗൺ സല്യൂട്ട് അർപ്പിച്ചു, പൊലീസ് ബാൻഡ് സംഘം ദേശീയ ഗാനം ആലപിച്ചു. ഭൈരപ്പയുടെ മൃതദേഹത്തിൽ പുതപ്പിച്ച ദേശീയ പതാക മന്ത്രി മഹാദേവപ്പ അദ്ദേഹത്തിന്റെ മക്കൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.