ശാ​സ്ത്ര സാ​ഹി​ത്യ​വേ​ദി കു​ടും​ബ സം​ഗ​മ​ത്തി​ൽ സ​ജി​ത്ത് നെ​ന്മേ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം

ന​ട​ത്തു​ന്നു

ശാസ്ത്ര സാഹിത്യവേദി കുടുംബസംഗമം

ബംഗളൂരു: ശാസ്ത്ര സാഹിത്യവേദി കുടുംബസംഗമം ഇ.സി.എ ഹാളിൽ നടത്തി.എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായ സജിത്ത് നെൻമേലിൽ മുഖ്യപ്രഭാഷണം നടത്തി. ജാതിമത ചിന്തകൾക്കതീതമായി ശാസ്ത്ര മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹത്തിനേ സാംസ്കാരിക പുരോഗതി നേടാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ജീർണതകളുടെ അടിസ്ഥാനകാരണങ്ങളിൽ പ്രധാനം അന്ധവിശ്വാസങ്ങളാണ്. ഇതിൽനിന്നുള്ള മോചനത്തിന് കൂട്ടായശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തിൽ വിവിധ കലാപരിപാടികൾ നടന്നു. കവിതാലാപനം, നാടൻപാട്ട് എന്നിവയും ഉണ്ടായിരുന്നു. കെ.സി. വിനോദ് സംവിധാനം ചെയ്ത രവിപ്രസാദ് ഹരിപ്പാടിന്‍റെ ‘രസിയൻ’ എന്ന ആക്ഷേപഹാസ്യ സ്കിറ്റും ഉണ്ടായിരുന്നു. കെ.ജി ഇന്ദിര, ജെസ്സി എന്നിവർ കലാഭവൻമണി അനുസ്മരണ ആവിഷ്കാരവും നടത്തി. കെ.ജി. ഇന്ദിര അധ്യക്ഷത വഹിച്ചു.

സാംസ്കാരിക സമ്മേളനത്തിൽ സജിത്ത് നെൻമേലിൽ, കെ.ബി. ഹുസൈൻ, രഞ്ജിത്ത് പി.കെ. എന്നിവർ സംസാരിച്ചു. സെക്രട്ടറി പൊന്നമ്മദാസ് സ്വാഗതവും ട്രഷറർ ടി.വി. പ്രതീഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Shastra Sahityavedi Kudumbasangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.