ശക്തി: വനിത യാത്രക്കാരുടെ ഇടിച്ചുകയറ്റം മംഗളൂരുവിലും

മംഗളൂരു: ശക്തി പദ്ധതിയിൽ യാത്ര സൗജന്യമാക്കിയതോടെ മംഗളൂരുവിലും കെ.എസ്.ആർ.ടി.സി ബസുകളിൽ വനിത യാത്രക്കാരിൽ വൻ വർധന. ജില്ലയിലെ മംഗളൂരു, പുത്തൂർ ഡിവിഷനുകൾക്ക് കീഴിൽ ദിനേനയുള്ള വനിത യാത്രക്കാരുടെ എണ്ണത്തിൽ ഈ മാസം 11 വരെയുള്ള കണക്കുകൾ പ്രകാരം 55,000 പേരുടെ വർധനയുണ്ടായി. മംഗളൂരു ഡിപ്പോയിൽ പ്രതിദിനം ശരാശരി 1.20 ലക്ഷം വനിതകൾ യാത്ര ചെയ്യുന്നതായി ഡിവിഷൻ കൺട്രോളർ രാജേഷ് ഷെട്ടി പറഞ്ഞു. 25,000 വനിതകളുടെ വർധന. പുത്തൂർ ഡിപ്പോയിൽ പ്രതിദിനം ശരാശരി 90,000 വനിത യാത്രക്കാരുണ്ടെന്ന് ഡിവിഷനൽ കൺട്രോളർ ജയകര ഷെട്ടി അറിയിച്ചു.

30,000 പേരുടെ വർധന. നേരത്തേ യാത്രക്കാർ സ്വകാര്യ ബസുകൾ ആശ്രയിക്കുകയും ഉഡുപ്പി ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ആളില്ലാതെ സർവിസ് നടത്തേണ്ടിവരുകയുമായിരുന്നുവെന്ന് കണ്ടക്ടർമാർ പറഞ്ഞു. തീർഥാടന കേന്ദ്രങ്ങളിലെത്തുന്ന ഭക്തകളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടാവുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Tags:    
News Summary - Shakti: Surge of women passengers in Mangaluru too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.