ദേ​ശീ​യ​പാ​ത 75ൽ ​ബം​ഗ​ളൂ​രു​വി​നും മം​ഗ​ളൂ​രു​വി​നും ഇ​ട​യിൽ ഉ​പ്പി​ന​ങ്ങാ​ടി​ക്ക​ടു​ത്ത് പ​ണി

പൂ​ർ​ത്തി​യാ​കു​ന്ന ടോൾ പ്ലാ​സ

മംഗളൂരു -ബംഗളൂരു പാതയിൽ ഏഴാമത്തെ ടോൾ പ്ലാസ അന്തിമഘട്ടത്തിൽ

മംഗളൂരു: ദേശീയപാത 75ൽ ബംഗളൂരുവിനും മംഗളൂരുവിനും ഇടയിലെ വാഹന യാത്രക്കാർ വൈകാതെ അധിക ടോൾ നൽകേണ്ടിവരും. ഉപ്പിനങ്ങാടിക്കടുത്ത ബജത്തൂർ ഗ്രാമത്തിൽ ബിസി റോഡ്-അദ്ദഹോൾ നാലുവരിപ്പാതയിൽ പുതിയ ടോൾ പ്ലാസ പൂർത്തിയാകുന്നു. പാത നിർമാണം അവസാന ഘട്ടത്തിലാണ്.

ബജത്തൂരിലെ വലാലുവിനും നീരകട്ടെക്കും ഇടയിലാണ് ടോൾ പ്ലാസ. പ്ലാസയിൽ ഇരുവശത്തും നാല് വീതം എട്ടു വരികൾ ഉണ്ടാകും. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രത്യേക പാതകളുമുണ്ടാകും. രണ്ടു മാസത്തിനകം പൂർണ പ്രവർത്തനക്ഷമമാകും.

നിലവിൽ ബംഗളൂരു-മംഗളൂരു റൂട്ടിൽ ആറ് ടോൾ പ്ലാസയുണ്ട്. അഞ്ചെണ്ണം നെലമംഗലക്കും സകലേഷ് പൂരിനും ഇടയിലും ഒന്ന് ദക്ഷിണ കന്നട ജില്ലയിലെ ബി.സി റോഡിനടുത്തുള്ള ബ്രഹ്മരകൂട്‌ലുവിലും. ടോൾ പിരിവ് ആരംഭിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. അതിനുശേഷം ടോൾ നിരക്കുകൾ, പ്രാദേശിക വാഹന ഇളവുകൾ, പിരിവിന് ഉത്തരവാദിത്തമുള്ള ഏജൻസി തുടങ്ങിയ വിശദാംശങ്ങൾ അന്തിമമാക്കും.

Tags:    
News Summary - Seventh toll plaza on Mangaluru-Bengaluru route in final stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.