ഫൈ​വ് ജി ​സ്മാ​ര്‍ട്ട് ആം​ബു​ല​ന്‍സ് പൊ​ലീ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ആ​ന്‍ഡ് ഇ​ന്‍സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ.​എം.​എ. സ​ലീം ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ന്നു

ട്രസ്റ്റ് വെല്‍ ആശുപത്രി ഫൈവ് ജി സ്മാര്‍ട്ട് ആംബുലന്‍സ് പ്രവര്‍ത്തനമാരംഭിച്ചു

ബംഗളൂരു: ട്രസ്റ്റ് വെല്‍ ആശുപത്രിയുടെ കീഴില്‍ സംസ്ഥാനത്തെ ആദ്യത്തെ ഫൈവ് ജി സ്മാര്‍ട്ട് ആംബുലന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. ജെ.സി റോഡിലെ ട്രസ്റ്റ് വെല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഡോ. എം.എ. സലീം മുഖ്യാതിഥിയായി.

രോഗികള്‍ക്ക് അപകടം നടന്ന ഉടനെ ആംബുലന്‍സിലെ അത്യാധുനിക സംവിധാനം മുഖേന ഡോക്ടര്‍മാരുടെ ചികിത്സ തത്സമയം ലഭ്യമാക്കുന്നതോടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അത്യാധുനിക കാമറ, ടെലിമെഡിസിന്‍ ഉപകരണം എന്നിവ ആംബുലന്‍സില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഇ.സി.ജി, രക്തസമ്മർദം, ഓക്സിജൻ സാച്ചുറേഷൻ, തത്സമയ വിഡിയോ ഫീഡുകൾ എന്നിവ ഡോക്ടര്‍മാരുമായി തത്സമയം പങ്ക് വെക്കുകയും നിര്‍ദേശങ്ങള്‍ക്കനുസൃതമായി ആംബുലന്‍സിലെ നഴ്സിന് പ്രവര്‍ത്തിക്കാനും സാധിക്കും. സ്ട്രോക്ക്, ഹൃദയാഘാതം എന്നിവക്ക് ഗോള്‍ഡണ്‍ ഹവേഴ്സില്‍ ചികിത്സ ലഭിക്കണം. ഫൈവ് ജി സ്മാര്‍ട്ട് ആംബുലന്‍സ് ഈ സേവനം ലഭ്യമാക്കും.

ആശുപത്രിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ആംബുലന്‍സ് സേവനം തികച്ചും സൗജന്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എച്ച്.വി. മധുസൂദനന്‍, ഡോ. സമീര്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീകാന്ത് നന്ദി പറഞ്ഞു.

Tags:    
News Summary - Trustwell Hospital 5G Smart Ambulance begins operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.