ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വേശ്യാലയത്തിന് വിറ്റു; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് ഏഴുവർഷം തടവും പിഴയും

ബംഗളൂരു: ചിക്കബെല്ലാപൂർ വനിത പൊലീസ് സ്റ്റേഷനിൽ 2022 മാർച്ചിൽ രജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത്, വേശ്യാവൃത്തി കേസിൽ ചിക്കബെല്ലാപൂരിലെ അഡീ. ജില്ല സെഷൻസ് കോടതി മൂന്ന് സ്ത്രീകൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.

പ്രതികളായ വെങ്കിട്ടരമണമ്മക്ക് ഏഴ് വർഷം കഠിനതടവും 7000 രൂപ പിഴയും അവരുടെ കൂട്ടാളികളായ ലക്ഷ്മി നരസമ്മക്ക് ഏഴ് വർഷം കഠിനതടവും 10,000 രൂപ പിഴയും ശാരദക്ക് ഏഴ് വർഷം കഠിനതടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. ബംഗളൂരുവിലെ ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്താണ് 19 വയസ്സുകാരിയെ പ്രധാന പ്രതി വശീകരിച്ചത്.

ചിക്കബെല്ലാപൂരിൽനിന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും കൊണ്ടുപോയി, പിന്നീട് ഒരു മുറിയിൽ തടവിലാക്കി.

അവിടെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ പ്രതി ഇരയെ മൂന്ന് ലക്ഷം രൂപക്ക് വിറ്റതായി കണ്ടെത്തി. തുടർന്ന് വേശ്യാലയത്തിൽ തടവിൽ പാർപ്പിച്ചു. മറ്റ് സ്ത്രീകളെയും വേശ്യാവൃത്തിക്കായി ഇതേ സ്ഥലത്ത് കൊണ്ടുവന്നിരുന്നു.

രണ്ടുമാസത്തിന് ശേഷം ഇര രക്ഷപ്പെട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങി.

പിന്നീട് 2022 ജൂണിൽ വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചിക്കബല്ലാപൂർ ജില്ല പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.കെ. സാഹിദ ബാനു പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Tags:    
News Summary - woman sold to brothel on promise of job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.