Posted On
date_range Updated On
date_range ഏഴു വയസ്സുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബംഗളൂരു: ദക്ഷിണ കന്നഡ സുള്ള്യയിൽ ഏഴു വയസ്സുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമർമുത്നുർ കുക്കുജട്ക സ്വദേശി കെ.സി. മോക്ഷിതാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സാധാരണ പോലെ സ്കൂളിൽ പോയ വിദ്യാർഥിക്ക് പെട്ടെന്ന് കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. സ്കൂൾ അധികൃതർ ഉടൻ രക്ഷിതാക്കളെ വിവരമറിയിച്ചു.
എന്നാൽ, കുട്ടി ഉടൻ കുഴഞ്ഞുവീണു. അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുട്ടി ഹൃദയാഘാതത്താലാണ് മരണപ്പെട്ടതെന്ന് ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.