കര്‍ണാടകക്ക് തിരിച്ചടി: 6000 ക്യു സെക്സ് വെള്ളം തമിഴ്നാടിന് നല്‍കണം
ബംഗളൂരു: കാവേരി നദിയിൽനിന്ന് തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 6,000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന് കാവേരി ജല നിയന്ത്രണസമിതി (സി.ഡബ്ല്യു.ആർ.എ) ചൊവ്വാഴ്ച കർണാടകയോട് നിര്‍ദേശിച്ചു. വിനീത് ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാവേരി തടത്തിലെ മഴയും വിളവിന്റെ സ്ഥിതിയും കമ്മിറ്റി അവലോകനം ചെയ്തു.
2026 സെപ്റ്റംബർ ഒമ്പതിന് രാവിലെ എട്ടു മണി മുതൽ ബിലിഗുണ്ടുലുവിൽ 6,000 ക്യുസെക്സ് വെള്ളം തുറന്നുവിടുന്നത് ഉറപ്പാക്കാൻ കർണാടകയോട് കമ്മിറ്റി നിർദേശിച്ചു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അവസാനിക്കാറായതിനാല്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കൂടുതല്‍ ജലം തുറന്നു വിടുന്നത് വരള്‍ച്ചക്ക് കാരണമാകുമെന്നും കര്‍ണാടക വാദിച്ചിരുന്നു. ജലവിഭവ മന്ത്രി നിരാശ പ്രകടിപ്പിക്കുകയും ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും കർണാടക ജലവിഭവ മന്ത്രി എൻ. ചെലുവരായസ്വാമി പറഞ്ഞു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.