കൈത്താങ്ങായി എഐകെഎംസിസി ‘ഒപ്പം’; അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി
ബംഗളൂരു: അന്തരിച്ച മഹാരാഷ്ട്ര എഐകെഎംസിസി പ്രവർത്തകൻ അബ്ദുൽ ഹമീദിന്റെ കുടുംബത്തിനുള്ള സഹായധനമായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബംഗളൂരുവിൽ നടന്ന സമൂഹവിവാഹ ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുടുംബത്തിനുള്ള ചെക്ക് ഐകെഎംസിസി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസീസ് മാണിയൂരിന് കൈമാറി.
പ്രതിസന്ധി ഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുക എന്ന ലക്ഷ്യത്തോടെ ഐകെഎംസിസി നാഷണൽ കമ്മിറ്റി രൂപംനൽകിയ “ഒപ്പം” പദ്ധതിയുടെ ഭാഗമായാണ് ധന സഹായം.
കർണാടക മന്ത്രി റിസ്‌വാൻ അർഷാദ്, എൻ.എ. ഹാരിസ് എം.എൽ.എ, ‘ഒപ്പം’ സ്കീം ചെയർമാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഒപ്പം ജനറൽ സെക്രട്ടറി ഡോ. അമീറലി, ലീഗ് ദേശീയ ഭാരവാഹി സിറാജ് സേട്ട്, മലബാർ മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് എൻ. എ. മഹമൂദ്, കോൺഗ്രസ് നേതാവ് ബാവ, ബ്ലാത്തൂർ അബൂബക്കർ ഹാജി, ഐകെഎംസിസി ദേശീയ പ്രസിഡന്റ് കുഞ്ഞിമോൻ ഹാജി, ഐകെഎംസിസി ദേശീയ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, എഐകെഎംസിസി ദേശീയ സെക്രട്ടറി നാസർ നിലസന്ദ്ര, എഐകെഎംസിസി ബംഗളൂരു പ്രസിഡന്റ് ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.