കോൺഗ്രസ് സംസ്ഥാനങ്ങളിൽ പുതിയ വിദ്യാഭ്യാസ നയം രൂപവത്കരിക്കും: ഡി.കെ ശിവകുമാർ
ബംഗളൂരു: കോൺഗ്രസ് ഹൈകമാൻഡിന്റെ നിർദ്ദേശങ്ങൾ പാലിച്ച് യുവതലമുറയുടെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുതിയ വിദ്യാഭ്യാസ നയം രൂപവത്ക്കരിക്കുന്നതിനായി പാർട്ടി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ ശിവകുമാർ.
ബംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി ഇൻഡസ്ട്രിയൽ ഏരിയയിൽ രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് മാനേജ്മെന്റിന്റെ ഉദ്ഘാടനത്തിലും നാരായണ പ്രജ്ഞാലയത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികൾ തൊഴിൽ അന്വേഷകര്‍ മാത്രമായി മാറരുത് മറിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭകരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള 80-ലധികം പ്രശസ്ത സർവകലാശാലകൾ കർണാടകയിൽ നിന്നുള്ള വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിന് താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.