സുബ്രഹ്മണ്യയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു; ആളപായമില്ല

മംഗളൂരു: സുബ്രഹ്മണ്യയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് ശനിയാഴ്ച രാത്രി തീപിടിച്ചു. 37 യാത്രക്കാരും സുരക്ഷിതരാണ്. ബിലിനെലെ ഗ്രാമത്തിലെ കൈകംബ-ഗുണ്ട്യ റോഡിലെ എരുമെയിൽ എന്ന സ്ഥലത്ത് രാത്രി വൈകി ബസ് എത്തിയപ്പോഴാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ബസിൽനിന്ന് പുകയും തീയും കണ്ട ഡ്രൈവർ വാഹനം റോഡരികിലേക്ക് മാറ്റി യാത്രക്കാരെ മുഴുവനും ഇറക്കി. നിമിഷങ്ങൾക്കുള്ളിൽബസ് ചാരമാകുകയായിരുന്നു.

നാട്ടുകാരും ബസ് ജീവനക്കാരും വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീ അണച്ചു. കടബ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക സംശയം.

Tags:    
News Summary - KSRTC bus catches fire en route to Bengaluru; all safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.