പ്രതീകാത്മക ചിത്രം

മണൽ കയറ്റിയ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

മംഗളൂരു: ബുധനാഴ്ച ഹംഗളൂരുവിലെ യൂനിറ്റി ഹാളിന് സമീപം മണൽ നിറച്ച ടിപ്പർ ലോറി വാഹനത്തിൽ ഇടിച്ചുകയറി സ്കൂട്ടർ യാത്രക്കാരൻ സംഭവസ്ഥലത്ത് മരിച്ചു. ബീജാഡി സ്വദേശി ബീജാഡി കൃഷ്ണമൂർത്തി അഡിഗയാണ് (55) മരിച്ചത്. കുന്താപുരത്തുനിന്ന് കോട്ടേശ്വരത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിലേക്ക് തെറിച്ചുവീണു. തലക്ക് ഗുരുതര പരിക്കേറ്റ അഡിഗള സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുന്താപുരം ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Scooter rider dies after being hit by sand-laden tipper lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.