പ്രതീകാത്മക ചിത്രം

ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

മംഗളൂരു: ദേശീയപാത 66ൽ പങ്കലയിൽ തിങ്കളാഴ്ച സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ ഗുരുതരമായി പരിക്കേറ്റ് മരിച്ചു. പദുകെരെ സ്വദേശിയായ കൃഷ്ണയാണ് (39) മരിച്ചത്.

പങ്കലക്ക് സമീപമുള്ള സർവിസ് റോഡിൽ നിന്ന് ഹൈവേയിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - Scooter rider dies after being hit by bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.