ബംഗളൂരു: കർണാടകയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ വൻതട്ടിപ്പുകൾ കണ്ടെത്തി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ദബാഗൽകോട്ട് ജില്ലയിലെ ഒന്നിലധികം ഗ്രാമപഞ്ചായത്തുകളിൽ ആൾമാറാട്ടവും ഫണ്ട് വകമാറ്റലും ഉൾപ്പെടെ ക്രമക്കേടുകൾ പുറത്തുവന്നു.
തൊഴിലുറപ്പ് നിയമപ്രകാരം വേതനം ലഭിക്കുന്നതിനായി എത്തിയ ‘മംഗളമ്മ ആരി’ സാരിത്തലപ്പിൽ മുഖം മറച്ചിരുന്നു. അതു മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ തെളിഞ്ഞത് മഹാദേവൻ എന്നയാളുടെ മുഖം.
ഈ സ്ത്രീ വേഷം പിടിക്കപ്പെട്ടതോടെ സാരിയുടുത്ത ഒട്ടേറെപ്പേർ സ്ഥലംവിട്ടു. ഇലക്കൽ താലൂക്കിലെ ചിക്കനാൽ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് സംഭവം നടന്നത്, സ്ത്രീ വേഷം ധരിച്ച പുരുഷൻ ബ്ലോക്ക് പ്ലാന്റേഷൻ പ്രവർത്തനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഫോട്ടോക്ക് പോസ് ചെയ്തതായും കണ്ടെത്തി.
തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിന്റെ തെളിവായി വ്യാജചിത്രം അപ്ലോഡ് ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളെ അംഗൻവാടി നിർമാണ പ്രവർത്തനങ്ങൾക്കായി നിയമിച്ചതായി ഹുൻഗുണ്ട് പഞ്ചായത്തിൽ കണ്ടെത്തി. ഇതു മാനദണ്ഡങ്ങളുടെ ലംഘനമാണ്. എൻ.ആർ.ഇ.ജി.എ ഫണ്ടുകൾ കർശനമായി അംഗീകൃത ഗ്രാമവികസന പ്രവർത്തനങ്ങൾക്ക് മാത്രമുള്ളതാണ്. മറ്റു വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പൊതുഅടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിക്കാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.