അ​റ​സ്റ്റി​ലാ​യ​വ​ർ

മണൽ കടത്ത്; മൂന്നുപേർ അറസ്റ്റിൽ

മംഗളൂരു: ഉഡുപ്പി ജില്ലയിൽ രണ്ടിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തിയ മണൽ പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു.

കാർക്കള ദിദിംബിരിയിലെ ഭാരതി നിവാസയിൽ സമേയഗഡ് ജെയിൻ (25), ബ്രഹ്മാവർ പെട്രി നിവാസിയായ വിൻസെന്റ് പ്രകാശ് ഡി. അൽമേഡ (54), കാർക്കള താലൂക്കിലെ ദുർഗ ഗ്രാമത്തിൽ തെല്ലാറിലെ റൈസ് മില്ലിന് സമീപം താമസിക്കുന്ന ഷെയ്ഖ് മുഹമ്മദ് നദീം (30) എന്നിവരാണ് അറസ്റ്റിലായത്. അനധികൃതമായി ഖനനം നടത്തിയ മണൽ രഹസ്യ കേന്ദ്രങ്ങളിൽ സംഭരിച്ച് പെർമിറ്റില്ലാതെ സർവിസ് നടത്തുന്ന ടിപ്പർ ലോറികളിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Sand smuggling; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.