സമസ്ത നൂറാം വാർഷികം; ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ ബംഗളൂരു കോഓഡിനേഷൻ കമ്മിറ്റി

ബംഗളൂരു: 2026 ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിൽ കാസർകോട് കുനിയയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനവും സമസ്ത പ്രഖ്യാപിത പദ്ധതികൾ പൂർത്തിയാക്കാൻ സ്വരൂപിക്കുന്ന തഹിയ്യ ഫണ്ട് സമാഹരണവും വിജയിപ്പിക്കാൻ ബംഗളൂരു സമസ്ത കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം തീരുമാനിച്ചു.

സംഗമം പാണക്കാട് സാബിക് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സെഷനിൽ കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. സമസ്തയുടെ 10 പ്രഖ്യാപിത പദ്ധതികളിലൊന്നായ, ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആസ്ഥാന മന്ദിരം എന്ന പദ്ധതിയിൽ ബംഗളൂരുവിൽ 12 കോടി ചെലവിൽ നിർമിക്കുന്ന ആസ്ഥാന മന്ദിരത്തിന് മൂന്നു കോടി സമാഹരിച്ചു നൽകും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ദഅ്‍വ ക്യാമ്പുകളിലേക്ക് പ്രവർത്തകരെ എത്തിക്കും. സമ്മേളന വിജയത്തിനായി പ്രചാരണം ശക്തമാക്കാനും സംഗമം തീരുമാനിച്ചു.

എസ്.വൈ.എസ് പ്രസിഡന്റ് എ.കെ. അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. മൊയ്‌ദു നിസാമി മുഖ്യപ്രഭാഷണം നടത്തി. ശുഐബ് തങ്ങൾ പദ്ധതി അവതരിപ്പിച്ചു. എസ്.വൈ.എസ് ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് വിഷയാവതരണം നടത്തി. കെ.എച്ച്. ഫാറൂഖ്, ശംസുദ്ദീൻ സാറ്റലൈറ്റ്, സമദ് മൗലവി, റസാഖ് ഫൈസി, ഹുസൈനാർ ഫൈസി, മുസ്തഫ ഹുദവി കാലടി, ഉമർ അബ്ദുല്ല ഫൈസി, ഷംസുദ്ദീൻ കൂടാളി, സി.എച്ച്. ഷാജൽ, ഹംസ ഫൈസി തുടങ്ങിയവർ സംസാരിച്ചു. ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് കെ.കെ. സലിം നന്ദിയും പറഞ്ഞു.

Tags:    
News Summary - Samastha 100th anniversary; Bengaluru Coordination Committee to fund collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.