ചന്ദ്രഹാസ് ഷെട്ടി 

ഉള്ളാൾ സോമേശ്വർ സ്വദേശിയായ ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

മംഗളൂരു: ശബരിമല തീർഥാടനത്തിനിടെ ഉള്ളാൾ സോമേശ്വർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. സോമേശ്വർ നഗരസഭ പരിധിയിലെ പിലാരു ഡെലന്തബെട്ടുവിൽ താമസിക്കുന്ന ബിസിനസുകാരനായ ചന്ദ്രഹാസ് ഷെട്ടിയാണ് (55) മരിച്ചത്.

ശനിയാഴ്ച അർക്കുള, തുപ്പക്കല്ലു എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് അയ്യപ്പ ഭക്തർക്കൊപ്പമാണ് ചന്ദ്രഹാസ് ശബരിമല തീർഥാടനത്തിന് പുറപ്പെട്ടത്. തിങ്കളാഴ്ച എരുമേലിയിൽ നിന്ന് പമ്പയിലേക്ക് കാനനപാതയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

ചന്ദ്രഹാസ് ആദ്യം ബക്രബെയ്‌ലിലായിരുന്നു താമസം. മിനറൽ വാട്ടർ ബിസിനസുകാരനാണ്. 10 വർഷം മുമ്പ് പിലാരുവിൽ വീട് പണിത് അവിടേക്ക് താമസം മാറ്റി. ഭാര്യയും മകളും മകനുമുണ്ട്.

Tags:    
News Summary - Sabarimala pilgrim from Ullal Someshwar native dies after collapsing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.