Posted On
date_range Updated On
date_range ട്രെയിൻ യാത്രക്കിടെ ആഭരണങ്ങൾ കവർന്നു
മംഗളൂരു: ട്രെയിൻ യാത്രക്കാരൻ ബാഗിൽ സൂക്ഷിച്ച 63 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ജി.എസ്.ടി മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ എസ്-മൂന്ന് കോച്ചിൽ ഈ മാസം 15ന് യാത്ര പുറപ്പെട്ട മുംബൈ സ്വദേശി അവിനാഷും കുടുംബവുമാണ് കവർച്ചക്കിരയായത്.
വസ്ത്രങ്ങളും ആഭരണങ്ങളും അടങ്ങിയ നാല് ബാഗുകൾ സീറ്റിനടിയിൽ വെച്ചാണ് യാത്ര ചെയ്തിരുന്നത്.16ന് ഇന്ദ്രാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് അറിഞ്ഞതെന്ന് മണിപ്പാൽ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഫനവേൽ കൻകവാലി സ്റ്റേഷനുകൾക്കിടയിലാവാം കവർച്ച നടന്നതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.