ബംഗളൂരു: മുൻ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗവും ഹിന്ദി പത്രമായ ബിദർ കി ആവാസ്, ഉർദു പത്രമായ സുർഖ് സമീൻ എന്നിവയുടെ എഡിറ്ററുമായ ഖാസി അർഷാദ് അലി (75) ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചു.
ഭാര്യ, മകൻ, മൂന്ന് പെൺമക്കൾ എന്നിവരുണ്ട്. ഖാസി അർഷാദ് അലി രണ്ടു തവണ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചു.ബിദർ നഗര വികസന അതോറിറ്റി ചെയർമാൻ, കോൺഗ്രസ് ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.