ബംഗളൂരു: മലയാള ലിപി അച്ചുവാർത്ത് അച്ചടിച്ച ആദ്യ സമ്പൂർണ മലയാള പുസ്തകമായ ക്ലെമന്റ് പിയാനിയസിന്റെ 'നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷെപ വെദാർത്ഥം' പ്രസിദ്ധീകരണത്തിന്റെ 250 ാം വാർഷികം ഡിസംബർ 11ന് ബംഗളൂരുവിൽ നടക്കും.
ധർമാരാം കോളജ് ലൈബ്രറിയിൽ ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടിയിൽ സാഹിത്യ നിരൂപകനും ചരിത്രകാരനുമായ ഡോ. പി.കെ. രാജശേഖരൻ, ധർമാരാം കോളജ് റെക്ടർ ഫാ. പോൾ അച്ചാണ്ടി, കൂത്തുപറമ്പ് നിർമലഗിരി കോളജ് റിട്ട. പ്രിൻസിപ്പൽ ഫാ. എമ്മാനുവൽ ആട്ടേൽ, പുകസ കർണാടക ഘടകം പ്രസിഡന്റ് സുരേഷ് കോടൂർ എന്നിവർ പങ്കെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://forms.gle/B4EswRFtaeLx1yQg6 ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.