Posted On
date_range Updated On
date_range ഇ.ഡിക്ക് എതിരെ പ്രതിഷേധം: മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും കോടതി നോട്ടീസ്
ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ റാലി നടത്തിയെന്ന കേസിൽ ബംഗളൂരു പ്രത്യേക കോടതി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്ക് സമൻസ് അയച്ചു.
ഇരുവരും ഈ മാസം 29ന് ഹാജരാവണം. നാഷനൽ ഹെറാൾഡ് കേസിൽ ഇ.ഡി രാഹുൽ ഗാന്ധിയെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് 2022 ജൂണിലാണ് റാലി നടത്തിയത്. വിൽസൺ ഗാർഡൻ പൊലീസ് ചാർജ് ചെയ്ത കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.