ബംഗളൂരു: വന്യജീവി സങ്കേതത്തിനുള്ളിലെ ദൂത് സാഗര്‍ വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികളെ ഗോവ വനം വകുപ്പ് അധികൃതര്‍ തടഞ്ഞു. മഴയാരംഭിച്ചതിനാൽ പ്രദേശത്ത് മണ്ണിടിച്ചിൽ അടക്കമുള്ള അപകട ഭീഷണി നിലനിൽക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിക്കാനായി കര്‍ണാടകയില്‍നിന്നും ഗോവയില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് സഞ്ചാരികളെ ആർ.പി.എഫിന്റെയയും വനം വകുപ്പിന്റെയും സംയുക്ത തീരുമാനപ്രകാരം തിരിച്ചയച്ചു.
മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരെ റെയിൽവേ സംരക്ഷണ സേന പിടികൂടി. ദൂത് സാഗര്‍, സോനലിം സ്റ്റേഷനുകള്‍ക്കിടയില്‍ മണ്ണിടിച്ചില്‍ റിപ്പോർട്ട് ചെയ്തു. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തു ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.