മംഗളൂരു: പ്രമാദമായ സുള്ള്യയിലെ പ്രഫ. എ.എസ്. രാമകൃഷ്ണ കൊലപാതകക്കേസിൽ എല്ലാ പ്രതികളെയും സുപ്രീം കോടതി കുറ്റവിമുക്തരാക്കി. 2011ലാണ് രാമകൃഷ്ണ കൊല്ലപ്പെട്ടത്. കേസ് ജില്ല സെഷൻസ് കോടതിയിൽ വിചാരണക്കുശേഷം 2016ൽ തള്ളി. സംസ്ഥാന സർക്കാർ ഈ വിധിയെ ഹൈകോടതിയിൽ ചോദ്യം ചെയ്തു.
ഹൈകോടതി കീഴ്കോടതി വിധി റദ്ദാക്കുകയും 2023ൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്ന് ശിക്ഷിക്കപ്പെട്ട വ്യക്തികൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈകോടതിയുടെ വിധി നേരത്തെ സ്റ്റേ ചെയ്യുകയും അവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
കൂടുതൽ വാദം കേൾക്കലുകൾക്കുശേഷം, ശനിയാഴ്ച സുപ്രീം കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി അന്തിമ വിധി പുറപ്പെടുവിച്ചു. ഡോ. രേണുക പ്രസാദ്, മനോജ് റായ്, എച്ച്.ആർ. നാഗേഷ്, വാമൻ പൂജാരി, ശരൺ മംഗളൂരു, ഭവാനിശങ്കർ എന്നിവർ വെറുതെ വിട്ടവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.