ബംഗളൂരു: സര്‍വജ്ഞനഗര്‍ നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഊര്‍ജ മന്ത്രി കെ.ജെ. ജോര്‍ജ് പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ വികസനത്തിനും പുരോഗതിക്കും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി.
മണ്ഡലത്തിലെ സുബ്ബന്നപാളയ വാർഡിലെ ആർ.എസ് പാളയ ഗവ. ഹയർ പ്രൈമറി സ്കൂളിൽ എംബസി ഗോൾഫ് ലിങ്ക്സ് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് നിർമിച്ച രണ്ട് ക്ലാസ് മുറികളും ഡൈനിങ് ഹാളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡൈനിങ് ഹാളിൽ ഒരേസമയം 200 മുതൽ 250 വരെ കുട്ടികൾക്ക് ഇരിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.