മംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുവർഷമായി ഒളിവിലായിരുന്ന പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഖത്തറിൽനിന്ന് എത്തിയപ്പോൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് പ്രതിയായ അബ്ദുൽ റഹ്മാനെ എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്.
ഈ വർഷം ഏപ്രിലിൽ കേസിൽ റഹ്മാനും മറ്റ് രണ്ട് ഒളിവിലുള്ളവരും ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതോടെ കേസിൽ ആകെ 28 കുറ്റപത്രങ്ങൾ സമർപ്പിച്ചു. ഒളിവിൽ പോയ ആറ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഈ അറസ്റ്റിന് റഹ്മാന് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പി.എഫ്.ഐ നേതൃത്വത്തിന്റെ നിർദേശപ്രകാരം റഹ്മാൻ പ്രധാന അക്രമികൾക്കും കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കും സ്വമേധയാ അഭയം നൽകിയതായാണ് കേസ്. 2022 ജൂലൈ 26ന് ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിലാണ് പ്രവീൺ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.