കാർവാറിലെ കദംബ നാവിക താവളത്തിൽ എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയ സ്വീകരണം
മംഗളൂരു: ഞായറാഴ്ച കാർവാറിലെ കദംബ നാവിക താവളത്തിൽ എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥരും സായുധ സേനാംഗങ്ങളും ചേർന്ന് ഊഷ്മള സ്വീകരണം നൽകി. കർണാടക ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ടും ഫിഷറീസ്, തുറമുഖ, ഉൾനാടൻ ജലഗതാഗത മന്ത്രി മങ്കൽ എസ്. വൈദ്യയും ചേർന്ന് നാവിക താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു.
ബെളഗാവി ഡിവിഷനൽ കമീഷണർ ജയന്തി, ഉത്തര കന്നട ഡെപ്യൂട്ടി കമീഷണർ കെ. ലക്ഷ്മിപ്രിയ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. എ.ഡി.ജി.പി ഹിതേന്ദ്ര, ഐ.ജി അമിത് സിങ്, ഉത്തര കന്നട പൊലീസ് സൂപ്രണ്ട് ദീപൻ എം.എൻ എന്നിവരുൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കാർവാർ നാവിക താവളത്തിലെ റിയർ അഡ്മിറൽ വിക്രം മേനോനും മറ്റ് മുതിർന്ന ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.