നിയമസഭയിലേക്ക് മത്സരിക്കുമെന്ന്​ പ്രമോദ്​ മുത്തലിക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​ തീ​വ്ര ഹി​ന്ദു​ത്വ നേ​താ​വും ശ്രീ​രാ​മ​സേ​ന ​ത​ല​വ​നു​മാ​യ പ്ര​മോ​ദ്​ മു​ത്ത​ലി​ക്. ഏ​ത്​ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ക​ർ​ക​ള, ഉ​ഡു​പ്പി, പു​ത്തൂ​ർ, ജം​ഖാ​ന്തി, ടെ​ർ​ദാ​ൽ, ഹ​ലി​യാ​ൽ, ധാ​ർ​വാ​ർ​ഡ്​ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നി​ലാ​ണ്​ മ​ത്സ​രി​ക്കു​ക.

എ​വി​ടെ ആ​ക​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ത്തു​ക​യാ​ണെ​ന്നും പ്ര​മോ​ദ്​ മു​ത്ത​ലി​ക്​ പ​റ​ഞ്ഞു.

ബി.​ജെ.​പി പി​ന്തു​ണ​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും. ബി.​ജെ.​പി​യെ ഹി​ന്ദു​ത്വ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ക​യാ​ണ്​ ല​ക്ഷ്യം. നി​ല​വി​ൽ പാ​ർ​ട്ടി ല​ക്ഷ്യ​ത്തി​ൽ​നി​ന്ന് മാ​റി​യെ​ന്നും തീ​വ്ര​മാ​യ ഹി​ന്ദു​ത്വ ആ​ശ​യ​മാ​ണ്​ പാ​ർ​ട്ടി കൊ​ണ്ടു​ന​ട​ക്കേ​ണ്ട​തെ​ന്നും താ​ൻ ന​രേ​ന്ദ്ര മോ​ദി​യെ​യാ​ണ്​ പി​ന്തു​ണ​ക്കു​ന്ന​തെ​ന്നും ​ മു​ത്ത​ലി​ക്​ പ​റ​ഞ്ഞു.

Tags:    
News Summary - Pramod Muthalik will contest for the Legislative Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.