ബംഗളൂരു: ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ച് റെയിൽവേ. ദിനേന 58 മെയിൽ/ എക്സ്പ്രസുകളും 37 പാസഞ്ചർ ട്രെയിനുകളും കൈകാര്യം ചെയ്യുന്ന കന്റോൺമെന്റ് സ്റ്റേഷൻ നഗര ഹൃദയത്തിനോട് ചേർന്നുള്ള പ്രധാന സ്റ്റേഷൻ കൂടിയാണ്.
കന്റോൺമെന്റ് ഭാഗത്തുനിന്ന് ബൈയപ്പനഹള്ളി ഭാഗത്തേക്ക് പോകുന്ന മിക്ക ട്രെയിനുകളും മില്ലേഴ്സ് റോഡ് ഭാഗത്തെ രണ്ടാം പ്ലാറ്റ്ഫോമിൽനിന്നാണ് പുറപ്പെടുന്നത്. എന്നാൽ, ചില ട്രെയിനുകൾ പുതുതായി പണി കഴിപ്പിച്ച പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വൺ ബി, വൺ സി, വൺ ഡി, വൺ ഇ എന്നിങ്ങനെ നാല് പ്ലാറ്റ്ഫോമുകളാണ് പുതുതായി സജ്ജമാക്കിയത്. ബംഗളൂരു കന്റോൺമെന്റ്- മധുരൈ എക്സ്പ്രസ് (20671/20672) ബംഗളൂരു കന്റോൺമെന്റ്- കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ( 20641/20642) പുതിയ പ്ലാറ്റ്ഫോമുകളിൽനിന്നാണ് പുറപ്പെടുക. പഴയ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ (ശിവാജി നഗർ ഭാഗം) നടന്നാൽ പുതിയ പ്ലാറ്റ്ഫോമിലെത്തിച്ചേരാം. താൽക്കാലികമായി തുറന്ന എൻട്രി ഗേറ്റും ഈ ഭാഗത്തുണ്ട്.
മറ്റെല്ലാ ട്രെയിനുകളും രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽനിന്നുതന്നെ പുറപ്പെടും. എന്നാൽ, രണ്ടാം ടെർമിനലിൽ പാർക്കിങ് സൗകര്യമില്ല. പകരം ഒന്നാം ടെർമിനലിന് സമീപമുള്ള പേ പാർക്കിങ് കേന്ദ്രമാണ് ഉപയോഗപ്പെടുത്തേണ്ടത്. റിസർവേഷൻ കൗണ്ടറും അൺ റിസർവ്ഡ് ടിക്കറ്റ് കൗണ്ടറും ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനും ഒന്നാം ടെർമിനലിൽ തുടർന്നും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.