ബംഗളൂരു: പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ പീജിയൻ ‘ഇലക്ട്ര’ എന്ന പേരിൽ ഇലക്ട്രിക് പ്രഷർ കുക്കർ പുറത്തിറക്കി. അടുക്കള പാചകം കൂടുതൽ ഫലപ്രദവും സുരക്ഷിതവും എളുപ്പവുമാക്കാൻ സഹായിക്കുന്നതാണ് ഇലക്ട്ര പ്രഷർ കുക്കറുകളെന്ന് നിർമാതാക്കളായ സ്റ്റൗ ക്രാഫ്റ്റ് മാനേജിങ് ഡയറക്ടർ രാജേന്ദ്ര ഗാന്ധി പറഞ്ഞു.
ഇലക്ട്ര പ്രഷർ കുക്കറുകൾക്ക് വിസിൽ ശബ്ദമുണ്ടാവില്ലെന്നതാണ് പ്രത്യേകത. 18 പ്രീസെറ്റ് മെനുകളുള്ള ഇതിൽ സമയവും താപനിലയും ഡിജിറ്റലായി നിയന്ത്രിക്കാം. കുക്കിങ് ഫങ്ഷനുശേഷം ഓട്ടോ കട്ട് ഓഫാവും. ഉന്നത നിലവാരമുള്ള സ്റ്റയ്ൻലസ് സ്റ്റീലിലാണ് നിർമാണം. ഭക്ഷണം ഉപയോഗിക്കുന്നതുവരെ ചൂട് നിലനിർത്താനുള്ള സെറ്റിങ്ങടക്കം ഇലക്ട്ര പ്രഷർ കുക്കറിലുണ്ട്. സ്റ്റോവ് ക്രാഫ്റ്റ് ചീഫ് മാർക്കറ്റിങ് ഓഫിസർ ഡോ. എം. നന്ദയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.