ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​നും ഓ​ൾ ഇ​ന്ത്യ യൂ​ത്ത്

ഫെ​ഡ​റേ​ഷ​നും ക​ല​ക്ട​ർ​ക്ക് നി​വേ​ദ​നം നൽകുന്നു

സർക്കാർ സ്കൂളുകൾ പൂട്ടുന്നതിനെതിരെ നിവേദനം നൽകി

ബംഗളൂരു: സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്) ബംഗളൂരു ജില്ല കമ്മിറ്റിയും ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷനും (എ.ഐ.വൈ.എഫ്) കലക്ടർക്ക് നിവേദനം സമർപ്പിച്ചു. 25,683 സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടാനോ ലയിപ്പിക്കാനോ ആണ് സംസ്ഥാന സർക്കാറിന്‍റെ തീരുമാനം.

‘കെ.പി.എസ് മാഗ്നെറ്റ് സ്കൂൾ’ പദ്ധതി വിദ്യാഭ്യാസ അവകാശത്തിനുനേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് നിവേദനത്തിൽ പറയുന്നു.50ൽ താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകൾ ലയിപ്പിക്കുന്നത് ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും ഗ്രാമങ്ങളിലെ പെൺകുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കും.

വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിന് വഴിയൊരുക്കുന്നതാണ് പദ്ധതി. സർക്കാർ പദ്ധതി ഉടൻ പിൻവലിച്ചില്ലെങ്കിൽ എല്ലാ വിദ്യാര്‍ഥി സംഘടനകളെയും ഒന്നിപ്പിച്ച് സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് എ.ഐ.എസ്.എഫും എ.ഐ.വൈ.എഫ് കമ്മിറ്റിയും പറഞ്ഞു. സ്കൂൾ ലയന പ്രക്രിയ ഉടൻ ഉപേക്ഷിക്കുക, എല്ലാ സർക്കാർ സ്കൂളുകളിലും സ്ഥിരം അധ്യാപകരെ നിയമിക്കുക, ബജറ്റിന്റെ 25 ശതമാനം വിദ്യാഭ്യാസത്തിനായി പ്രത്യേകം നീക്കിവെക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.

Tags:    
News Summary - Petition filed against government school closure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.