ബംഗളൂരു: ദേശീയപാതയിലെ പീനിയ മേൽപാലം ഭാരപരിശോധനയുടെ ഭാഗമായി നാലു ദിവസം അടച്ചിടുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മുതൽ വെള്ളിയാഴ്ച വരെയാണ് മേൽപാലത്തിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. നെലമംഗലയിൽനിന്ന് ബംഗളൂരു നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ മേൽപാലത്തിനോട് ചേർന്ന റോഡോ സർവിസ് റോഡോ വഴി ദാസറഹള്ളി, ജാലഹള്ളി ക്രോസ്, പീനിയ പൊലീസ് സ്റ്റേഷൻ ജങ്ഷൻ, എസ്.ആർ.എസ് ജങ്ഷൻ വഴി ഗൊരഗുണ്ഡെ പാളയയിലെത്തണം. സി.എം.ടി.ഐ ജങ്ഷനിൽനിന്ന് നെലമംഗല ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേശീയപാത സർവിസ് റോഡ് വഴി പാർലെ- ജി ടോൾ ഭാഗത്ത് എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.