മംഗളൂരു: ഹെജമാടി ബ്രഹ്മ ബൈദേർക്കൽ ക്ഷേത്രോത്സവത്തിനിടെ വയോധികയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ മൂന്ന് സ്ത്രീകളെ പടുബിദ്രെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കൃഷ്ണഗിരി മറിയാമ്മബേഡി സ്വദേശികളായ ശീതൾ(30), കാളിയമ്മ(24), മാരി (40) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 24ന് ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കാൻ കമല (78) ക്ഷേത്രത്തിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രാർഥനക്കുശേഷമാണ് ക്ഷേത്രത്തിൽ സഹായിയായിരുന്ന ശാരദ പൂജാരി കമലയുടെ സ്വർണമാല നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപെട്ടത്.
ഡിസംബർ 25ന് ക്ഷേത്ര മാനേജ്മെന്റ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്ന് സ്ത്രീകൾ കമലയെ സഹായിക്കാനെന്ന വ്യാജേന അവളുടെ ശ്രദ്ധ തെറ്റിക്കുകയും ഏകദേശം മൂന്ന് പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കുകയും ചെയ്തതായി കണ്ടെത്തി. തുടർന്ന് പഡുബിദ്രെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തെത്തുടർന്ന് പുത്തൂരിൽനിന്ന് പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.