അറസ്റ്റിലായവർ

സ്വകാര്യ ബസ് ഉടമ കൊലക്കേസ്; അഞ്ചു പേർക്കെതിരെ കെ.സി.ഒ.സി.എ ചുമത്തി

മംഗളൂരു: സെപ്റ്റംബർ 27ന് മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടവൂരിൽ സ്വകാര്യ ബസ് കമ്പനിയായ എം.കെ.എം.എസ് ഉടമ സൈഫുദ്ദീൻ അത്രാദിയെ (സെയ്ഫ്) കൊലപ്പെടുത്തിയ കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേർക്കെതിരെ കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം 2000 (കെ.സി.ഒ.സി.എ) സെക്ഷൻ മൂന്ന് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഉഡുപ്പി മിഷൻ കോമ്പൗണ്ടിനടുത്തുള്ള കോളനിയിൽ താമസിക്കുന്ന മുഹമ്മദ് ഫൈസൽ ഖാൻ (27), കരമ്പള്ളിയിൽ താമസിക്കുന്ന മുഹമ്മദ് ഷരീഫ് (37), കൃഷ്ണപുരയിൽ താമസിക്കുന്ന അബ്ദുൽ ഷുക്കൂർ (43), ഖാന്റെ ഭാര്യ റിദ ഷബാന (27), മാലി മുഹമ്മദ് സിയാൻ (31) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി വിദേശത്ത് ഒളിവിലാണ്.

Tags:    
News Summary - Private bus owner murder case; KCOCA charges five people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.