ഉച്ചക്ക് വിശ്രമത്തിന് റൂമിൽ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ബംഗളൂരു: ഉച്ചക്ക് വിശ്രമത്തിനായി റൂമിലേക്ക് പോയ കണ്ണൂർ പാനൂർ സ്വദേശി ബംഗളൂരുവിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പാനൂർ ചമ്പാട് ബൈത്തുല്‍ നഹറില്‍ കെ.ടി അഷ്‌റഫ് (57) ആണ് മരിച്ചത്. സര്‍ജാപുര്‍റോഡ് ജിന്ന സന്ദ്രയിലെ സ്വീറ്റ്‌ലാന്‍ഡ് ബേക്കറി ജീവനക്കാരനാണ്.

റൂമിൽ പോയ അഷ്‌റഫ് തിരിച്ച് വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തിരക്കി പോയപ്പോഴാണ് ബാത്‌റൂം തറയില്‍ മരിച്ച നിലയില്‍ കാണ്ടത്. മൃതദേഹം എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരായ മുഹമ്മദ് മാര്‍ത്തഹള്ളിയുടെയും മൊയ്തു മാണിയൂരിന്റെയും നേതൃത്വത്തില്‍ പരിപാലനം നടത്തി. ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി.

മക്കള്‍: അസര്‍ ജമാന്‍, ജിബ അഷ്‌റഫ്, നിലോഫര്‍. മരുമക്കള്‍: ലിസാന, അസീസ്, അറഫാത്. മാതാപിതാക്കള്‍: പരേതരായ ഹംസ സി.പി, കെ. സൈനബ. സഹോദരങ്ങള്‍: ശരീഫ, സാജിറ, ഫൗസിയ, റഷീദ്, ബാബു.

Tags:    
News Summary - Panoor native collapses and dies in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.